Tuesday, December 22, 2009

സര്‍ദാര്‍ജിയുടെ കഥ

തലപ്പാവ് കെട്ടിയ സര്‍ദാരിനെ കാണുമ്പോള്‍ ആരുടെ മുഖത്തും വിരിയും ഒരു ഗൂഡസ്മിതം, അന്നോ തലേന്നോ വായിച്ച ആ സര്‍ദാര്‍ ഫലിതം ഓര്‍ത്ത്.
ഞാനും സ്ഥിരമായി SMS ജോക്കുകള്‍ അയക്കുന്ന കൂട്ടത്തിലാണ്, അതില്‍ തന്നെ കൂടുതലും സര്‍ദാര്‍ ഫലിതങ്ങളും.അങ്ങിനെയിരിക്കെ,എന്റെ ഒരു SMS സുഹൃത്ത്‌ അവനുണ്ടായ ഒരു സര്‍ദാര്‍ജി അനുഭവം എനിക്കയച്ചു തന്നു. അതിന്റെ മലയാള പരിഭാഷ ചേര്‍ക്കുന്നു.
കുറെ നാളുകള്‍ക്കു മുന്‍പുള്ള ഒരു വെക്കേഷന്‍ ചിലവിട്നായി ഡല്‍ഹിയിലെത്തിയ ഞങ്ങള്‍ക്ക്, അവിടെ സ്ഥിര താമസമായിരുന്ന ഒരു ബന്ധു അവിടം കറങ്ങി കാണുന്നതിനായി ഒരു കാറും ഡ്രൈവറെയും ഏര്‍പ്പാട് ചെയ്തു തന്നു. ആണുങ്ങള്‍ മാത്രമുള്ള കമ്പനി ആയതിനാലും, ചോര തിളയ്ക്കുന്ന പ്രയമയതിനാലും എന്തും, ഏതും തമാശയായി കണ്ടിരുന്ന ഞങ്ങള്‍ക്ക് ഡ്രൈവറായി ഒരു സര്‍ദാര്‍. പറയാനുണ്ടോ പൊടി പൂരം. ആ യാത്രക്കിടയില്‍, ആവശ്യത്തിനും, അനാവശ്യത്തിനും എന്ന് വേണ്ട, അതൊരു സര്‍ദാര്‍ ജോക്ക് ആയി അവതരിപ്പിക്കുന്നതിലയിരുന്നു, എല്ലാവരുടെയും ശ്രദ്ധ. ഞങ്ങളുടെ ഡ്രൈവറായ സര്‍ദാരിനെ മാക്സിമം കളിയാക്കുക എന്നതു മാത്രമായിരുന്നു ഉദ്ദേശ്യവും.
ആ യാത്രയിലുടനീളം ഞങ്ങളുടെ ജോക്കുകള്‍ കേട്ട് ഒന്ന് മന്ദഹസിക്കുകയല്ലാതെ, "കമ" എന്നൊരക്ഷരം പറയാതിരുന്ന ആ ഡ്രൈവര്‍, യാത്ര പിരിയാന്‍ നേരം ഞങ്ങള്‍ക്കോരുരുതര്‍ക്കും ഓരോ രൂപയുടെ കോയിന്‍ തന്നിട്ട് പറഞ്ഞു, " നിങ്ങളുടെ സര്‍ദാര്‍ജി ഫലിതങ്ങളെല്ലാം ഞാന്‍ കേട്ടു, ആസ്വദിച്ചു. നിങ്ങോളുരു കാര്യം ചെയ്യണം, ഞാന്‍ തന്ന ഈ പൈസ, നിങ്ങള്‍ എവിടെ വച്ചെങ്കിലും ഒരു സര്‍ദാര്‍ ഭിക്ഷക്കാരനെ കണ്ടാല്‍ കൊടുക്കണം". ഞങ്ങള്‍ ചിരിച്ചു കൊണ്ട് തല കുലുക്കി സമ്മതിച്ചു.
പക്ഷെ, വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും, ജോലിയോട് ബന്ധപ്പെട്ടു ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടും, ആ പൈസ എന്നും എന്റെ പേര്‍സില്‍ തന്നെ ഇരിപ്പുണ്ട്.
അതാണ് സര്‍ദാര്മാര്‍.............
ഫലിതങ്ങലുണ്ടാക്കി നാം പരിഹസിക്കുന്ന ആ സര്‍ദാര്മാരില്‍ നിന്നും നാം പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്,
അദ്ധ്വനമേ ജീവിതം എന്നതാണ് അവന്റെ ജീവിത മുദ്രാവാക്യം, ഓരോരുത്തരും അവനവനു കഴിയുന്ന വിധത്തിലുള്ള എന്തെങ്കിലും ജോലി ചെയ്തു മാത്രമേ ഒരു സര്‍ദാര്‍ ജീവിക്കു

Wednesday, October 21, 2009

ഒരു ആന്ധ്ര വിശേഷം

ഒരു ആന്ധ്ര വിശേഷം അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുനം നടന്ന ഓര്‍ കഥയാണ്, എന്നിരുന്നാലും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരുന്ന ഒരു ചെറിയ സംഭവം. കഥാനായകന്‍ എപ്പോള്‍ വലിയ സത്യന്വേഷിയെല്ലാം ആണെങ്കില്‍ കൂടി, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വായില്‍ കൊള്ളാത്ത വര്‍ത്തമാനവും പറഞ്ഞു നടന്നിരുന്ന, അവന്‍ പറയ്ന്നതിനു ചെവി കൊടുക്കാത്തവരെ നിഷ്ക്കരുണം ദുഷിപ്പിച്ചു തള്ളുന്നവനും ആയിരുന്നു. ആളിന്റെ പേര് അഷ്‌റഫ്‌, ഞങ്ങള്‍ അവനെ അഷര് എന്നുമാണ് വിളിച്ചിരുന്നത്. ആ പരിസരത്ത് തന്നെ താമസിച്ചിരുന്ന ബാബു എന്ന് പേരുള്ള ഒരാളുടെ കൂടെ ഇവന്‍ ഒരു തവണ ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ എന്നാ സ്ഥലത്ത് പോയി, ചോയ്സ് കമ്പനിയില്‍ ജോലിക്ക് പോകുന്നു എന്നായിരുന്നു യാത്ര ഉദ്ദേശ്യം. അത് കൊണ്ട് ഞങ്ങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് ഒരു ഗംഭീര യാത്രയയപ്പും നടത്തി. പോയി പത്തോ പതിനഞ്ചോ ദിവസത്തില്‍ ആള് നാട്ടില്‍ തിരിച്ചെത്തി. ആന്ധ്ര വിശേഷങ്ങളുടെ ഒരു ഭാണ്ടവും കൂട്ടിനുണ്ടായിരുന്നു. ആന്ധ്ര തള്ളുകളുടെ കൂട്ടത്തില്‍ അവന്‍ പറഞ്ഞ ആ കാര്യം ആദ്യം ഞങ്ങളെല്ലാം വിശ്വസിച്ചിരുന്നു പോയി. ഇവനെ നെല്ലൂര്‍ കൂട്ടികൊണ്ട് പോയ ബാബു ആന്ധ്ര സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും ചിരപരിചിതന്‍ ആണെന്നായിരുന്നു അവന്റെ വെളിപ്പെടുത്തല്‍, പിച്ച്ചക്കാര്‍ക്ക് വരെ ബാബു എന്നാല്‍ സ്വന്തം ചേട്ടനെ പോലെയാണെന്നും മറ്റുമുള്ള അവന്റെ വിടലില്‍ പാവം ഞങ്ങളെല്ലാം ഞെട്ടിത്തരിച്ചു. (ഈ ബാബു എന്നാ കഥാപാത്രം നാട്ടിലെ ഒരു കുപ്രസിദ്ധ തേങ്ങ മോഷ്ടാവും മറ്റു അല്ലറ ചില്ലറ തരികിട കേസും മറ്റുമുള്ള ഒരു കഥാപാത്രം ആയിരിന്നു) ബാബുവിന്റെ ഈ ആന്ധ്രാ കഥകളെല്ലാം ഫ്ലാഷ് ആയതോടെ ബാബുവിന്റെ ഇമേജ് വാനോളം ഉയര്‍ന്നു. ആന്ധ്രയില്‍ നിന്നും വന്നിറങ്ങിയ ബാബുവിന് ആകെ കൂടി ഒരു താര പരിവേഷം ആയിരുന്നു. നാട്ടുകാരുടെ സ്നേഹ പ്രകടനങ്ങളും എല്ലാം കൂടി ആകെ ഒരു ബഹളമയമായിരുന്നു. ഇതെല്ലാം കണ്ട്‌ ബാബു ആകെ വിരണ്ടു എന്ന് പറയുന്നതാവും അതിന്റെ ശരി. ദിവസങ്ങള്‍ക്കു ശേഷം ഏതോ ഒരു പാര്‍ട്ടിക്കിടയില്‍ ബാബു ഈ സംഭവങ്ങളെല്ലാം അറിഞ്ഞു. ബാബു ചിരിയെടാ ചിരി, ചിരിച്ചിട്ടും ചിരിച്ചിട്ടും നിര്‍ത്ത്തുന്നുംമില്ല, എന്താണ് കാര്യം എന്ന് വച്ചാല്‍, നമ്മള്‍ ചേട്ടാഎന്നും ഹിന്ദിക്കാര്‍ ഭായ് എന്നും വിളിക്കുന്നത്‌ പോലെയാണ് തെലുങ്കന്മാര്‍ ബാബു എന്ന് വിളിക്കുന്നത് എന്ന്. സെകന്റുകള്‍ക്കകം വാര്‍ത്ത‍ നാട്ടില്‍ പാട്ടായി. അതോടെ അഷര് വിന്റെ കാര്യം ആകെ തകര്‍ന്നു, ഒരു കണക്കിന് വേറേതോ ജോലി കിട്ടിയെന്നും പറഞ്ഞു അവിടെ നിന്നും വേറെ എങ്ങോട്റെക്കോ മാറി കളഞ്ഞു. അത്രയ്ക്ക് വലിയ ഒരു തമാശ അല്ല എന്നിരുന്നാല്‍ കൂടി, ആ സമയത്തെ ഒരു സ്ഥിതി വിശേഷം ഓര്‍ക്കുമ്പോള്‍ എന്നും വല്ലാതെ ചിരിച്ചു പോകും. ജലിന്‍